മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 അംഗ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായി. ടെസ്റ്റ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തി. ഇഷാൻ, സൂര്യകുമാർ, തെവാത്തിയ എന്നിവർ ടീമിൽ ഇടം പിടിച്ചു.
മാർച്ച് 12 മുതലാണ് അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര ആരംഭിക്കുക. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ചശേഷം പരുക്കുമൂലം പുറത്തായ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് സിലക്ടർമാർ ടീമിൽ ഇടംനൽകി. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയെയും പരിഗണിച്ചില്ല.