ദുബായ്: ഐസിസിയുടെ പുതിയ ട്വന്റി20 റാങ്കിങ് പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി20 പരമ്പര (21) നേടിയെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറാനായില്ല.
അതേസമയം, റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് നേട്ടം. ബുംറ (744) ആറ് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തുള്ള ആര്‍. അശ്വിനാണ് (670) ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍.
വെസ്റ്റിന്‍ഡീസിന്റെ ലെഗ് സ്പിന്നര്‍ സാമുവല്‍ ബദ്രിയാണ് ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് (740) മൂന്നാം സ്ഥാനത്ത്.
ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ വിരാട് കോലി 837 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് 803 പോയിന്റാണുള്ളത്.
754 പോയിന്റുളള ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലാണ് മൂന്നാം സ്ഥാനത്ത്. 750 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാമതും 741 പോയിന്റുള്ള ദക്ഷണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി അഞ്ചാം സ്ഥാനത്തുമാണ്.
ടീമുകളില്‍ 132 പോയിന്റുമായി ന്യൂസിലന്‍ഡ് തന്നെയാണ് ഒന്നാമത്. 128 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും 122 പോയിന്റുള്ള വെസ്റ്റിന്‍ഡീസ് മൂന്നാം സ്ഥാനത്തുമാണ്. 119 പോയിന്റുമായി ദക്ഷണാഫ്രിക്കയും 114 പോയിന്റുമായി ഇംഗ്ലണ്ടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.