ട്വന്റി 20 ലോകകപ്പ്: ഇന്ത്യ നാളെ നെതര്‍ലാന്‍ഡ്‌സിനെതിരെ

സിഡ്‌നി: ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നാളെ നെതര്‍ലാന്‍ഡിസിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ മുന്‍നിര കടുത്ത സമ്മര്‍ദ്ദത്തില്‍. ഓപ്പണര്‍ കെ എല്‍ രാഹുല്‍, നായകന്‍ രോഹിത് ശര്‍മ്മ, സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റിംഗ് ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടേണ്ടതിനാല്‍, ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ടീം മാനേജ്‌മെന്റ് ഇവര്‍ക്ക് നിര്‍ദേശം നല്‍കി.

വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുലിന്റെ മോശം ഫോമാണ് ടീമിനെ ഏറെ അലട്ടുന്നത്. രാഹുലിന് പകരം ഋഷഭ് പന്തിനെ ഓപ്പണറാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 1. 30 മുതലാണ് ഇന്ത്യ- നെതര്‍ലാന്‍ഡ്‌സ് മത്സരം നടക്കുക. മത്സരത്തിന് മഴഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന. ആര്‍ക്കും വിശ്രമം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് പരസ് മാംബ്രെ സൂചിപ്പിച്ചത്. ടൂര്‍ണമെന്റിലെ ഓരോ മത്സരവും നിര്‍ണായകമാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണമായും ഫിറ്റാണെന്നും പരസ് മാംബ്രെ പറഞ്ഞു.

Top