റായ്പൂര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മിക്കവര്‍ക്കും ഇതൊരു വേദന നിറഞ്ഞ കാലഘട്ടമാണ്. എന്നാല്‍ ഇപ്പോഴിതാ ഈ സമയത്ത് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് കൊവിഡെന്നും കൊറോണയെന്നും പേരിട്ടിരിക്കുകയാണ് റായ്പൂരിലെ ദമ്പതികള്‍.
ലോക്ക്ഡൗണ്‍ സമയത്താണ് റായ്പൂരിലെ യുവതി ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. ആണ്‍കുട്ടിയെ കൊവിഡെന്നും പെണ്‍കുട്ടിയെ കൊറോണയെന്നും വിളിച്ചു. ലോക്ക് ഡൗണ്‍സമയത്ത് തങ്ങള്‍ അതിജീവിച്ച പ്രതിസന്ധികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നതിനാണ് ഈ പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയതെന്ന് ദമ്പതികള്‍ പറഞ്ഞു.
മാര്‍ച്ച് 26ന് രാത്രിയാണ് റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആദ്യം മറ്റൊരു പേര് കുഞ്ഞുങ്ങളെ വിളിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും പേരുകള്‍ മാറ്റിവിളിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാര്‍ച്ച് 26 ന് രാത്രിയാണ് പ്രീതിക്ക് പ്രസവ വേദന തുടങ്ങുന്നത്. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ വാഹനങ്ങളൊന്നും ലഭ്യമായിരുന്നില്ല. പിന്നീട് ആംബുലന്‍സ് വിളിച്ചു. വഴിയില്‍ പലയിടങ്ങളിലും പൊലീസ് തടഞ്ഞെങ്കിലും ദയനീയത മനസിലാക്കിയ പൊലീസ് കടത്തിവിടുകയായിരുന്നു.
രാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും എല്ലാ സഹായങ്ങളും നല്‍കുകയായിരുന്നു.