ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നു: ട്വിങ്കിള്‍ ഖന്ന

മോദിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) കാമ്പസില്‍ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിങ്കിള്‍ മോദിയെ വിമര്‍ശിച്ചത്.

”ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നു. നിങ്ങള്‍ക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങളും കൂടുതല്‍ സമരങ്ങളുമുണ്ടാകും. തെരുവില്‍ കൂടുതല്‍ ആളുകളും ഇറങ്ങും.”- ട്വിങ്കിള്‍ ഖന്ന പറഞ്ഞു.

”ഇന്നലെ അവര്‍ എ.എം.യുവിലെത്തി, ഇന്ന് ജെ.എന്‍.യുവില്‍, നാളെ നിങ്ങളിലേക്ക് എത്തും” എന്ന പത്ര വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ട്വിങ്കിള്‍ ഖന്ന തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Top