വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ 24 മണിക്കൂര്‍ ന്യൂസ് ചാനലുമായി ട്വീറ്റര്‍ വരുന്നു

വാര്‍ത്താവിതരണ രംഗത്ത് പുത്തന്‍ പരീക്ഷണത്തിനായി ട്വിറ്റര്‍ വരുന്നു. മറ്റൊന്നുമല്ല ന്യൂസ് ചാനലുമായിട്ടാണ് ട്വീറ്റര്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ മീഡിയാ കമ്പനി ബ്ലൂം ബര്‍ഗുമായി ചേര്‍ന്നാണ് ട്വിറ്റര്‍ ചാനല്‍ തുടങ്ങുന്നത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ട്വിറ്ററാണ് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. അതേ ഇടത്തില്‍ 24 മണിക്കൂര്‍ വീഡിയോ സ്ട്രീം ചെയ്യാവുന്ന ചാനല്‍ തുടങ്ങിയാല്‍ അത് എല്ലാര്‍ക്കും ഏറെ ഉപകാരപ്പെടുമന്നാണ് ബ്ലൂംബര്‍ഗിന്റെ കണക്കുകൂട്ടല്‍. ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള ബ്ലൂംബര്‍ഗ് ബ്യൂറോകളുടെ സഹായത്തോടെയാവും ട്വിറ്റര്‍ ചാനല്‍ തുടങ്ങുന്നത്.

എന്നാല്‍ ഈ മേഖലയില്‍ യൂട്യൂബാണ് ഏറ്റവും അധികം പണം വാരിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥാനം പിടിക്കാനാണ് ഇപ്പോള്‍ ട്വിറ്ററും പുതിയ 24 മണിക്കൂര്‍ ചാനല്‍ ലോഞ്ചിലൂടെ ശ്രമിക്കുന്നത്.

Top