ഓണ്‍ലൈന്‍ സെക്‌സ് പ്രചാരണം, 90,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ ലൈംഗീക റാക്കറ്റ് നടത്തിവന്ന 90,000 വ്യാജ അക്കൗണ്ടുകളെ ഡി ആക്ടിവേറ്റ് ചെയ്ത് ട്വിറ്റര്‍.

‘സൈറന്‍’ എന്ന പേരിലുള്ള ഈ പ്രചാരണം(ബോട്‌നെറ്റ് ക്യാംപെയ്ന്‍) സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രവും പേരുമുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ ഓണ്‍ലൈന്‍ ആഭാസങ്ങളിലേക്കു ക്ഷണിക്കുകയാണു ചെയ്തിരുന്നതെന്ന് സീറോഫോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയ വഴിയുള്ള ഏറ്റവും വലിയ വ്യാജ പ്രചാരണമാണിത്. ‘സൈറന്‍’ ക്യാംപെയ്‌നില്‍ 30 ലക്ഷത്തിലധികം തവണ ഉപയോക്താക്കള്‍ ‘കിക്ക്’ ചെയ്തുവെന്നാണ് കണക്കെന്നും സീറോഫോക്‌സ് അധികൃതര്‍ പറഞ്ഞു.

Top