തെരഞ്ഞെടുപ്പിനിടെയുള്ള ട്വിറ്റര്‍ ഹാഷ്ടാഗ് പ്രചാരണങ്ങളെ രാഷ്ട്രീയ പരസ്യങ്ങളായി കണക്കാക്കമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച വിദഗ്ദ സമിതി. കഴിഞ്ഞ വര്‍ഷമാണ് വിദഗ്ധ സമിതിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചത്. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ പ്രത്യേക സോഷ്യല്‍ മീഡിയാ നിരീക്ഷണ സെല്‍ ഉണ്ടാക്കണമെന്ന് ജനുവരിയില്‍ പോള്‍ പാനലിന് മുമ്പാകെ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു.
കര്‍ഷക സമരങ്ങള്‍ക്കിടെയുള്ള ചില ട്വീറ്റുകള്‍ നീക്കം ചെയ്യാനുള്ള ആവശ്യത്തോട് ട്വിറ്റര്‍ വിമുഖത കാണിച്ചതിന് സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള ചില ഫീച്ചറുകള്‍ ട്വിറ്റര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ മീഡിയാ നിരീക്ഷണം ആവശ്യമാണെന്ന് സമിതി നിര്‍ദേശിക്കുന്നു.