ട്വിറ്റര്‍ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; രാഹുല്‍

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രതികരിക്കുന്ന ജനങ്ങള്‍ക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്നും രാഹുല്‍ വിമര്‍ശിച്ചു.

ട്വിറ്ററിന്റേത് ഇന്ത്യന്‍ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റര്‍ എന്നും രാഹുല്‍ പ്രതികരിച്ചു. യൂട്യൂബ് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

 

Top