സാന്‍ഫ്രാന്‍സിസ്‌കോ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്വിറ്ററിന്റെ നടപടി. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ സ്വാധീനിക്കാന്‍ പല പൊള്ളയായ വാഗ്ദാനങ്ങളും ട്വിറ്റര്‍ വഴി സ്ഥാനാര്‍ത്ഥികള്‍ നടത്താറുണ്ട്. ഇങ്ങനെ ട്വിറ്ററിനെ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ ട്വിറ്റര്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
പുതിയ നടപടികള്‍ നവംബറില്‍ നിലവില്‍ വരുമെന്നാണ് ജാക് ഡോര്‍സെ അറിയിച്ചത്. ഈ നടപടി ലോകം മുഴുവന്‍ പാലിക്കത്തക്ക വിധത്തില്‍ അറിയിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സോഷ്യല്‍മീഡിയ വഴി ഇത്തരത്തില്‍ പരസ്യങ്ങളും മറ്റും നല്‍കുന്നതിലൂടെ യുവാക്കളെ അടക്കം കൈയ്യിലെടുക്കാമെന്ന തന്ത്രമാണ് പല രാഷ്ട്രീയ നേതാക്കളും പയറ്റുന്നത്. ഇങ്ങനെ തെറ്റായ വഴിക്ക് ദശലക്ഷം ആളുകളാണ് കബളിപ്പിക്കപ്പെടുന്നത് എന്ന ആശങ്ക അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.