തിരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവിധാനം ഒരുക്കുമെന്ന് ട്വിറ്റര്‍

twitter1

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ക്ക് തടയിടുമെന്ന് ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തടയുന്നതിനായി കൃത്രിമ ഇന്റലിജന്‍സ് ടൂളടക്കം ഉപയോഗിക്കുമെന്നാണ് ജാക്ക് ദോസ്സെ പറയുന്നത്. തമാശകള്‍ തെറ്റായ വിവരങ്ങളായി കാണാനാവില്ലെന്നും എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പക്കണമെന്ന ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Top