എറണാകുളം: കാലടിയില്‍ യൂട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റിയ രണ്ട് കാലടി കൊറ്റമറ്റം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. 50 ലിറ്ററോളം വാഷും, വാറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യൂട്യൂബില്‍ വീഡിയോയില്‍ നോക്കിയാണ് ഇവര്‍ എല്ലാ ഉപകരണങ്ങളും ചേരുവകളും സംഘടിപ്പിച്ചതും.
കൊറ്റമറ്റം ടിന്റോ ജോസ്,ഷിനോയ് എന്നിവരാണ് അറസ്റ്റിലായത്. പള്ളി കടവിനോട് ചേര്‍ന്നുള്ള പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടില്‍ വെച്ചായിരുന്നു ഇവര്‍ ചാരായം വാറ്റിയത്. വാറ്റ് ഉപകരണങ്ങളും ഇവര്‍ തന്നെ തയ്യാറാക്കി.
ഒന്നാം പ്രതിയായ ടിന്റ്റോ ജോസ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. രണ്ടാം പ്രതി ഷിനോയ്ക്ക് ഇംഗ്ലണ്ടിലാണ് ജോലി. ലീവിന് വന്ന് ലോക്ഡൗണായതോടെ മടങ്ങാനായില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും.