കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ 8,24,000 രൂപ യുടെ കുഴല്‍പ്പണവുമായി കോഴിക്കോട് റൂറല്‍ എസ് പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം പൂനൂര്‍ വെച്ച് 3,20,000 രൂപയുമായി പൂനൂര്‍ പാടത്തും കുഴിയില്‍ അര്‍ഷാദിനെ ബാലുശ്ശേരി എസ്.ഐ യും, താമരശ്ശേരി, കാരാടിയില്‍ വെച്ച് ആവിലോറ, തടത്തില്‍ റാഫിദ് (23) നെ താമരശ്ശേരി എസ്.ഐയുമാണ് പിടികൂടിയത്.
കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറല്‍ ജില്ലയില്‍ കുഴല്‍പ്പണം പിടികൂടുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പി. എന്‍.സി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി എസ്.ഐ. ഷാജു, താമരശ്ശേരി എസ്.ഐ മുരളീധരന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്. വി.കെ, ഗംഗാധരന്‍ സി.എച്ച്, രാജീവന്‍. കെ.പി, ഷാജി വി.വി, എ.എസ്.ഐ. വിനോദ്, എസ്.സി.പി.ഒ ലിനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.