മുംബൈയിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ; രണ്ട് പേർ അറസ്റ്റിൽ

മുംബൈ : പത്ത് വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.

രണ്ട് ദിവസം മുൻപാണ് പത്ത് വയസുകാരനായ റിതേഷ് സിംഗിനെ കാണാതായത്. അന്വേക്ഷണത്തിനൊടുവിൽ ആസാദ് നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

അമർ സിംഗ് (20), ലാലു സിംഗ് (21) എന്നിവരെയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

തുംഗ ഗ്രാമമായ പോവൈയ്യിലെ ഹനുമാൻ ചൗളിൽ താമസിക്കുന്ന റിതേഷ് സിംഗിനെ ഞായറാഴ്ചയാണ് കാണാതാകുന്നത്. ഹിന്ദു-നാഗരിക പബ്ളിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് റിതേഷ്.

കുട്ടിയെ വീടിന് സമീപത്തും , പരിസരങ്ങളിലും കാണാതായതോടെ റിതേഷിന്റെ അച്ഛൻ ബാബ്ലൂ സിംഗ് പോവൈ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇതിനിടയിൽ കുട്ടിയെ നൽകണമെങ്കിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികൾ സിംഗിനെ വിളിച്ചിരുന്നു. ബാബ്ലൂ സിംഗ് ഈ വിവരം പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് നിരീക്ഷിക്കുണ്ടെന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ കൊല്ലപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച പ്രതികളെ പൊലീസ് പിടികൂടി. ആസാദ് നഗറിൽ വച്ച് കുട്ടിയെ കൊലപ്പെടുത്തി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. റിതേഷ് സിംഗിന്റെ മൃതദേഹം വീട്ടുകാർ തിരിച്ചറിഞ്ഞു.

ഏതാനും മാസങ്ങൾക്കു മുൻപ് നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ സ്ഥലത്ത് നിന്നാണ് റിതേഷ് സിംഗിന്റെ മൃതദേഹവും കണ്ടെത്തിയത്.

Top