ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികകളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു. ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ അംഗങ്ങളായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് രാജിവെച്ചത്. ചന്ദ്രപ്രകാശ് ഗംഗ വ്യാവസായ വകുപ്പും ലാല്‍ സിങ് വനം വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്.
സംഭവത്തില്‍ രാജ്യമൊട്ടാകെ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരുടെ രാജി. ഇവരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫതി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു മെബബൂബ മുഫ്തിയുടെ തീരുമാനം. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ ഇരുവരും പങ്കെടുത്തിരുന്നു.