കേരളാ ബ്ലാഴേ്‌സിന്റെ യുവതാരങ്ങള്‍ ഫിന്‍ലാന്‍ഡ് ഒന്നാം ഡിവിഷന്‍ ക്ലബായ എസ് ജെ കെ സൈനയോകിയില്‍. മലയാളി യുവതാരം പ്രശാന്ത് മോഹനും മിഡ്ഫീല്‍ഡര്‍ ലോകന്‍ മീതെയുമാണ് ഫിന്‍ലാഡ് ഒന്നാം ഡിവിഷന്‍ ക്ലബില്‍ എത്തിയിരിക്കുന്നത്.
ഫിന്‍ലാന്‍ഡികെ സൈനയോക്കി നഗരത്തിലെ ക്ലബ് രാജ്യത്തെ മികച്ച ക്ലബുകളില്‍ ഒന്നാണ്. രണ്ട് താരങ്ങളും ഒരു മാസത്തോളം ക്ലബിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലിക്കും.
ഫിന്‍ലാന്‍ഡ് പരിശീലകനായ ടോമി കൗട്ടനോന്റെ കീഴിലാകും രണ്ട് താരങ്ങളുടെയും പരിശീലനം. ജൂലൈ ഒന്ന് വരെയാകും പ്രശാന്തും ലോകനും ഫിന്‍ലാന്‍ഡില്‍ പരിശീലനം നടത്തുക. അടുത്ത ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥിര സാന്നിദ്ധ്യമാകാന്‍ ഈ പരിശീലനം ഇരുവരെയും സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.