Two Class XII Students Stab Teacher In Delhi’s Nangloi After Being Expelled For Poor Attendance

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു മരിച്ച അധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗോളോയ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ മുകേഷ് കുമാറാണ് മരിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മുകേഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യപകനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുകേഷ് കുമാര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹാജര്‍ കുറവായതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്കെതിരെ മുകേഷ്‌കുമാര്‍ നടപടി എടുത്തിരുന്നു. ഈ ദേഷ്യത്തിന് കൂട്ടുകാരനുമായി വന്ന് അധ്യപകനെ കുത്തി പരിക്കേല്‍പ്പിച്ച് ഇവര്‍ ഓടിപ്പോവുകയായിരുന്നു. ഒരാള്‍ 18 വയസ് തികയാന്‍ രണ്ടു മാസം ബാക്കിയുള്ളയാളുമാണ്.

Top