കൊല്ലം : സഹപാഠികളായ രണ്ടുയുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശി 18-കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശി 21-കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും.
പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23-ന് രാവിലെ ഒന്‍പതോടെ ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. കുണ്ടറയില്‍ നിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും ആറുമണിയോടെ വീട്ടില്‍ മടങ്ങിയെത്താറുള്ളതുമാണ്.
ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. രാത്രിതന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചു.
ഉച്ചയോടെ ഒരുകുട്ടിയുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ കാപ്പില്‍ ഭാഗത്താണെന്നു തിരിച്ചറിഞ്ഞു. പിന്നീട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും വിവാഹിതരാണ്.