സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു

തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് രോഗിയാണ്.

പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു(60)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top