സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസയാണ് മരിച്ചത്. ആലപ്പുഴയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസാണ് 82 മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടില്‍ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്.

Top