കൊച്ചി: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കളമശ്ശേരി സ്വദേശി എന്‍ ജെ ഫ്രാന്‍സിസ്(77), പള്ളുരുത്തി സ്വദേശി ചെറുത്തല ഫ്രാന്‍സിസ്(75) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുത്തല ഫ്രാന്‍സിസിന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിത മരണങ്ങള് ഔദ്യോഗികമായി രേഖപ്പെടുത്തിയ ദിവസമായിരിക്കുകയാണ് ആഗസ്റ്റ് 22 ശനിയാഴ്ച. 15 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 218 ആയി.