താനൂര്‍ : ലീഗ് ആക്രമണത്തിനിടെ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അഞ്ചുടി സ്വദേശികളായ ചീമ്പാളിന്റെ പുരക്കല്‍ സക്കരിയ(42), കോയാമുവിന്റെ പുരക്കല്‍ നാസര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വലയുടെ അറ്റകുറ്റപണികള്‍ കഴിഞ്ഞ് പൊന്നാനിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ അഞ്ചുടി ലീഗ് ഓഫീസിന് മുന്നില്‍ വച്ച് ലീഗ് പ്രവര്‍ത്തകരായ ഏനിന്റെപുരക്കല്‍ സ്വാലിഹ്, പെട്ടിയന്റെ പുരക്കല്‍ അര്‍ഷാദ്, കുപ്പന്റെ പുരക്കല്‍ നൗഫല്‍ എന്നിവരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ഇവരെ തടയുകയായിരുന്നു.
അഞ്ചുടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സക്കരിയയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കോയാമു തടയാന്‍ ശ്രമിച്ചുവെങ്കിലും കോയാമുവിനെയും ആക്രമിച്ചു. ആക്രമണത്തില്‍ സക്കരിയയുടെ കാലിന് പരിക്കേറ്റു. സംഭവമറിഞ്ഞ് പ്രദേശത്തെ സ്ത്രീകളും, പൊലീസും എത്തിയതോടെയാണ് അക്രമികള്‍ പിന്മാറിയത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.