മഴക്കെടുതി; മൃഗസംരക്ഷണ മേഖലയില്‍ നഷ്ടം രണ്ട് കോടി, കന്നുകാലികള്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ 2 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കന്നുകാലികള്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ മൃഗസംരക്ഷണ, ക്ഷീരമേഖലയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായി. പശുക്കള്‍ മരിച്ച കര്‍ഷകര്‍ക്ക് പശു ഒന്നിന് 30000 രൂപ ധനസഹായം നല്‍കും. പശു കിടാവിന് 15000 രൂപ നല്‍കും. ചത്ത കോഴി ഒന്നിന് 200 രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിങ്ങനെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Top