നാല് മാസത്തിനിടെ രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് രോഗം വ്യാപിച്ചു തുടങ്ങിയ കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായെന്ന് രാഹുല്‍ ആരോപിച്ചു. സര്‍ക്കാരിന് തൊഴിലില്ലായ്മ രൂക്ഷമായിരിക്കൊണ്ടിരിക്കുന്ന കാര്യം ഏറെ കാലം മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടു കോടി ജനങ്ങള്‍ക്കാണ് ജോലി നഷ്ടമായത്. രണ്ടു കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലായിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. ഫേസ്ബുക്കിലെ വ്യാജ വാര്‍ത്തകള്‍ ഉപയോഗിച്ച് ഇക്കാര്യം മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായി എന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Top