തിരുവനന്തപുരം : പണമിടപാടുകള്‍ക്കും വായ്പകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വായ്പ്പയ്ക്ക് ഉള്ള പ്രോസസിംഗ് ഫീസ് എസ്.ബി.ഐ ഒഴിവാക്കി.
ദുരിതത്തില്‍ പെട്ടവര്‍ക്ക് പാസ് ബുക്ക് ഡ്യൂപ്ലിക്കേറ്റ്, ചെക്ക് ബുക്ക്, എ.ടി.എം എന്നിവയ്ക്കുള്ള ചാര്‍ജ്, വായ്പ തിരിച്ചടവ് ഗഡു വൈകിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അയയ്ക്കാനുള്ള ആര്‍.ടി.ജി.എസ്, നെഫ്റ്ര് ചാര്‍ജ് എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്.ബി.ഐ അറിയിച്ചു.
രേഖകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അക്കൗണ്ട് എടുക്കാന്‍ ഫോട്ടോയും ഒപ്പുംമാത്രം മതിയെന്നും ബാങ്ക് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.ബി.ഐ രണ്ട് കോടി രൂപ നല്‍കിയിരുന്നു. ബാങ്കിന്റെ 2.7 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നല്‍കാനും എസ്.ബി.ഐ അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ തുകയും എസ്.ബി.ഐയുടെ വകയായി സമാനമായ തുകയും ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളയം കാരണം പ്രവര്‍ത്തന രഹിതമായ എ.ടി.എമ്മുകളും ശാഖകളും എത്രയും വേഗം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ വ്യക്തമാക്കി.