6000 സന്ദർശകരുമായി രണ്ടു അത്യാഢംബര യാത്രാകപ്പലുകൾ ദോഹയിലെത്തി

ദോഹ : 6000 സന്ദര്‍ശകരെയും വഹിച്ചു കൊണ്ട് രണ്ട അത്യാഢംബര കപ്പലുകള്‍ ദോഹയില്‍ എത്തിച്ചേര്‍ന്നതായി ഹമദ് തുറമുഖം അധികൃതര്‍.

സല്‍പ്രേട്ടി കണ്‍സ്റ്റലേഷന്‍ എം എസ സീ ലെരിക എന്നീ കപ്പലുകളാണ് ബുധനാഴ്ച വൈകീട്ടോടു കൂടി ദോഹയിലെത്തിയത്. ഈ സീസണിലെ പ്രധാനപ്പെട്ട ആഡംബര യാത്ര കപ്പലുകളാണ് ഇതെന്നും ദോഹയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തേക്ക് കടല്‍ വഴി യാത്രികരെത്തി ചേരുന്നത് ദോഹയുടെ ക്രൂയിസര്‍ കപ്പല്‍ യാത്രികരുടെ കേന്ദ്രമായി വരും കാലങ്ങളില്‍ തന്നെ മാറ്റി തീര്‍ക്കും. യാത്രികരുടെ എമിഗ്രെഷന്‍ ചുമതലയുമായി ബന്ധപെട്ടു കസ്റ്റംസ്, ആഭ്യന്തര മന്ത്രാലയം ഖത്തര്‍ പോസ്റ്റ് എന്നിവരാണ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്.

ലോകത്തെ പല മുന്‍നിര ക്രൂയിസര്‍ ടൂറിസം കമ്പനികളുമായും ദോഹ തുറമുഖ അതോറിറ്റിയായ മാവാനി ഖത്തര്‍ സഖ്യത്തിലേര്‍പ്പെട്ടെന്നും വൈകാതെ തന്നെ ലോക പ്രശസ്തമായ പല കമ്പനികളും ഖത്തറിലെത്തി ചേരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.

Top