two dead and 80 injured in jallikattu event in tamil nadu

ചെന്നൈ: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടു മത്സരത്തിനിടെ രണ്ടു മരണം. ശിവഗംഗജില്ലയില്‍ നടന്ന മത്സരത്തിനിടെ ഒരാള്‍ കാളയുടെ കുത്തേറ്റും മറ്റൊരാള്‍ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്.

കാണികളിലൊരാളായ 32കാരനാണ് കാളയുടെ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ബാരിക്കേഡിലേക്ക് കാള പെട്ടന്ന് കുതിച്ചു വരുന്നതുകണ്ട് ഹൃദയാഘാതം വന്നാണ് മറ്റൊരാള്‍ മരിച്ചെതന്ന് പൊലീസ് പറഞ്ഞു. ജെല്ലിക്കെട്ട് മത്സരത്തില്‍ പങ്കെടുത്ത 80ഓളം പേര്‍ക്കും പരിക്കുണ്ട്.

മത്സരത്തിനുശേഷം വിജയികളെ തെറ്റായി അനൗണ്‍സ് ചെയ്തുവെന്നാരോപിച്ച് മത്സരത്തില്‍ പങ്കെടുത്ത രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുപേര്‍ക്കു പരിക്കേറ്റു.

സമ്മാനം നല്‍കാനായി വച്ചിരുന്ന ബൈക്കുകള്‍ക്ക് കേടുപാട് പറ്റിയതായും പൊലീസ് അറിയിച്ചു.

Top