താമരശ്ശേരി : കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.
ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹമാണ് കണ്ടെടുത്തിരുന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍ പൊട്ടലില്‍ ഇന്നലെ ഒരു കുട്ടിയുടെ മൃതദേഹം കൂടി കിട്ടിയിരുന്നു. മരിച്ച ഒന്‍പത് പേരില്‍ നാലും കുട്ടികളാണ്.
സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.