കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം, എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു. ആവശ്യമനുസരിച്ച് മരുന്നെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ നേരത്തെ തന്നെ എല്ലായിടത്തും നല്‍കിയിട്ടുണ്ട്.
ഇന്നലെ ഡെങ്കിപ്പനി മൂലം ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 38 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു.