തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ക്രമസമാധാന ചുമതലയുള്ള സോണലിൽ ഇനി ഡിജിപി !
നോർത്ത് സോണിലാണ് ഡിജിപി രാജേഷ് ദിവാനെ നിയമിച്ച് ഉത്തരവായിരിക്കുന്നത്.
സൗത്ത് സോണിൽ എഡിജിപി റാങ്കിലുള്ള ബി. സന്ധ്യ തുടരും.
ക്രമസമാധാന ചുമതലയിൽ സംസ്ഥാനത്തുള്ള ഈ രണ്ട് സോണലുകളിലും ഇതുവരെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് നിയമനം നൽകി വന്നിരുത്.
പുതിയ നിയമനത്തോടെ ക്രമസമാധാന ചുമതലയിൽ രണ്ട് ഡിജിപിമാർ എന്ന സ്ഥിതിയാണുള്ളത്.
സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ലോക് നാഥ് ബഹ്റയുടെ കീഴിൽ ഇനി കേരളത്തിലെ കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ ക്രമസമാധാന ചുമതലയാണ് പുതിയ സോണൽ ഡിജിപി രാജേഷ് ദിവാന്റെ കീഴിൽ വരുന്നത്.
നിലവിൽ പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗത്തിൽ ഡിജിപിയായിരിക്കെ നോർത്ത് സോണിലേക്ക് സർക്കാർ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. ഈ നടപടി പ്രത്യക്ഷത്തിൽ തരംതാഴ്ത്തലായി മാറിയതോടെ രാജേഷ് ദിവാൻ ചാർജ്ജെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ഡിജിപി പദവി നിലനിർത്തി കൊണ്ട് നോർത്ത് സോണിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.