ഷാര്‍ജ: ഷാര്‍ജയില്‍ ലഹരി മരുന്ന് വില്‍പ്പനക്കാരെ കുടുക്കി പൊലീസ്.
അതിവിദഗ്ധമായി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇറാന് പൗരന്മാരായ രണ്ട് പേര് കുടുങ്ങിയത്.
വലിയ തോതിലുള്ള ലഹരി മരുന്നാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
രണ്ടു പ്രതികളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുമേല്‍ നിരീക്ഷണം ശക്തമായിരുന്നു.
ഇതിനു പിന്നാലെയാണ് പ്രതികളെ തെളിവുകളോടെ പിടികൂടിയത്. ഇരുവരും കുറ്റം സമ്മതിച്ചു.
ഇവര്‍ ജനവാസകേന്ദ്രങ്ങളിലും മറ്റിടങ്ങളിലും ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തി.