സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

deadbody

കൊല്ലം: തൃക്കരുവ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടു പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

15, 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന മുറിയില്‍നിന്നും താഴേക്കിറങ്ങുന്ന സ്റ്റെയര്‍ കേസില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top