ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവര്‍ സഹോദരിമാരാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ് എസ് പി അശോക് ത്രിപാദി പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അദ്ദേഹം അറിയിച്ചു.
ഗ്രാമത്തില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ് ഇരുവരുടെയും മൃതദേഹം കിടന്നിരുന്നത്. പാടത്ത് പണിക്കെത്തിയ ഗ്രാമത്തിലുള്ളവരാണ് പെണ്‍കുട്ടികള്‍ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.