മംഗളൂരു: രണ്ട് ബിരുദ വിദ്യാര്‍ഥികള്‍ കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തില്‍ മുങ്ങിമരിച്ചു. കഗേരി സര്‍ക്കാര്‍ കോളജിലെ ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി രാജുമറകളയിലെ കീര്‍ത്തന്‍ (19), ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി കലവറയിലെ സചിന്‍ (19) എന്നിവരാണ് മരിച്ചത്.
പരീക്ഷയുടെ മുന്നോടിയായി കോളജില്‍ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ എത്തിയ വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റിയ ശേഷം തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് കരയില്‍ ഇരുന്ന വിദ്യാര്‍ഥികള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമനസേന നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും ജഡങ്ങള്‍ കണ്ടെത്തി.