നിലമ്പൂര്‍: തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം ചെയ്ത രണ്ട് പേരെ പൊലീസ് പിടികൂടി.മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ്കുട്ടി എന്ന ചെമ്പന്‍ നാണി (60), ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശി തുവ്വക്കോടന് റശീദ് (കരിമാടി-40) എന്നിവരാണ് പിടിയിലായത്. ഇരുവരും ഇതിന് മുമ്പും കഞ്ചാവ് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.
നിലമ്പൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തില്‍ പുളിക്കലോടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറില്‍ കഞ്ചാവുമായെത്തിയ പ്രതികള്‍ അറസ്റ്റിലായത്.കോളജ് പരിസരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണ് ഇരുവരും.
തുണിക്കച്ചവടം ചെയ്യുന്ന സംഘം എന്ന പേരില്‍ വന്‍തോതില്‍ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ചെറുകിടക്കാര്‍ക്ക് വില്‍പ്പനക്കായി എത്തിക്കാനായി പോകുന്ന വഴിയാണ് ഇവര്‍ പിടിയിലായത്.