ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ സുരക്ഷ സേന പിടികൂടി. അവരെ ഉടന്‍ തന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും.
ഐ.എസുമായി ബന്ധമുള്ള സംഘടനകളിലെ അംഗങ്ങള്‍ക്കായി സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഒരാളെ ഹൈദരാബാദില്‍ നിന്നും ഒരാളെ മഹാരാഷ്ട്രയില്‍ നിന്നുമാണ് പിടികൂടിയത്. പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇന്റലിജന്‍സ് ചോദ്യം ചെയ്തു വരികയാണ്.
ഐ.എസിന്റെ ഇന്ത്യന്‍ വിഭാഗമായ ജനൂദ്ഉല്‍ഖലിഫാഈഹിന്ദിലെ അംഗങ്ങളായ പതിനാല് പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി ആക്രമണം നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
പിടിയിലായവര്‍ സ്‌കൈപ്പ്, സിഗ്‌നല്‍, ട്രില്ല്യന്‍ എന്നിവ വഴി ഐസിസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും യുവാക്കളെ ഐ.എസിലെക്ക് ആകര്‍ഷിക്കുന്നതിനായി സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നതുമായി എന്‍.ഐ.എ അറിയിച്ചു.
ആഗോള ഭീകര സംഘടനയായ ഐസിസിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നുല്ല. ഈ സാഹചര്യത്തില്‍ സംഘടനയ്ക്ക് പിന്‍ബലം നല്‍കിയതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് മുമ്പ് അറസ്റ്റിലായ മുദ്ദാബിര്‍ മുസ്താക്ക് ഷെയ്ക്ക്. ഇയാള്‍ സംഘടനയുടെ അമീറായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഷെയ്ക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസിന്റെ പദ്ധതികള്‍ നിഷ്ഫലമാക്കാമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ സേനകള്‍. ഐ.എസ് ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.