കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികളെ കാണാതായി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികളെ കാണാതായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ഏറെ വൈകിയാണ് വിവരം അധികൃതര്‍ അറിഞ്ഞത്.

ഇവരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇവര്‍ എങ്ങനെയാണ് പുറത്ത് കടന്നതെന്നും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദര്‍ശനത്തിനിടെ കമ്മീഷന്‍ പരാമര്‍ശം നടത്തിയിരുന്നു.

 

Top