റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ് . പരിക്കേറ്റവരില്‍ മലയാളികളില്ല. മലപ്പുറം കോട്ടൂര്‍ സ്വദേശി കുഞ്ഞനാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഉംറ നിര്‍വഹിച്ച് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ദമാം- റിയാദ് ഹൈവേയിലാണ് സംഭവം.ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
സിവില്‍ ഡിഫന്‍സും റെഡ്ക്രസന്റും സ്ഥലത്തത്തെി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വകാര്യ ഉംറ ഗ്രൂപ്പിന്റെ കീഴില്‍ മക്ക, മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട 50ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.