അഹ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടാവലി ഗ്രാമത്തില്‍ ഇരു സമുദായങ്ങളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചത്.
അക്രമാസക്തമായ ജനക്കൂട്ടം അമ്പതോളം വീടുകള്‍ കൊള്ളയടിക്കുകയും തീവയ്ക്കുകയുചെയ്തു. വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിച്ചു.
വദാവലി ഗ്രാമത്തിലെ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പോകുമ്പേള്‍ ഉണ്ടായ ചെറിയ തര്‍ക്കത്തിലായിരുന്നു തുടക്കം. പിന്നീട് വര്‍ഗീയ കലാപത്തിലേക്ക് നീങ്ങിയതോടെ സമീപത്തെ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ കൂടി അതില്‍ പങ്ക് ചേരുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നുു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഗാന്ധി നഗര്‍ ഐജിയെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അഗ്‌നി ശമന സേനയുടെ മെഹ്‌സാന, അഹമ്മദാബാദ്, ഗാന്ധി നഗര്‍ യൂണിറ്റുകളില്‍ നിന്നുള്ള 10 ഫയര്‍ എഞ്ചിനുകള്‍ വേണ്ടി വന്നു തീയണക്കാന്‍. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. എന്നിട്ടും ജനക്കൂട്ടം ആക്രമണം തുടര്‍ന്നപ്പോള്‍ വെടിവപ്പ് നടത്തി. പോലീസ് വെടിവപ്പിലാണ് ഒരാള്‍ മരിച്ചത്.