ബംഗാളില്‍ പൗരത്വ നിയമ പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷം;2 പേര്‍ മരിച്ചു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ രണ്ട് പേര്‍ മരിച്ചു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതാണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. പ്രതിഷേധക്കാര്‍ കെട്ടിടങ്ങള്‍ തല്ലിതകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് മുര്‍ഷിദാബാദ് പൊലീസ്‌ പറഞ്ഞു.

അതേസമയം സംഘര്‍ഷത്തിനു പിന്നില്‍ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Top