ഹൈദരാബാദ്: സെക്കന്തരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാത്രി വെകിയായിരുന്നു അപകടം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
തകര്‍ന്നുവീണ കെട്ടിടം കാലപ്പഴക്കം കാരണം ജീര്‍ണാവസ്ഥായിലായിരുന്നു. മരണപ്പെട്ടവരുടെയോ പരുക്കേറ്റവരുടെയോ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കാമെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്