ഡമാസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മരണം.
സിറിയയില്‍ രാസായുധം നിര്‍മ്മിക്കുന്ന ബാഷര്‍ അല്‍ അസദിന്റെ സൈനിക കേന്ദ്രത്തിനു നേരെയാണ് വ്യോമാക്രമണം നടന്നത്.
ലെബനന്‍ എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന യുദ്ധ വിമാനമാണ് മാസയാഫ് നഗരത്തില്‍ ആക്രമണം നടത്തിയത്.
റഷ്യന്‍ സൈന്യത്തിന്റെ ക്യാമ്പിനു സമീപമാണ് മാസയാഫ് നഗരം, ഇവിടെ റഷ്യയുടെ സയന്റിഫിക് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് റിസര്‍ച്ച് സെന്ററിന്റെ (എസ്എസ്ആര്‍സി) സമീപത്താണ് ആക്രമണം നടന്നത്.
ഇസ്രായേലിന്റെ ഈ ആക്രമണത്തെ സിറിയ കനത്ത രീതിയില്‍ വിമര്‍ശിച്ചു. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് സിറിയ പ്രതികരിച്ചു.
അതേ സമയം ബാഷര്‍ അല്‍ അസദ് ഭരണകൂടം റഷ്യന്‍ റിസര്‍ച്ച് സെന്ററിന്റെ സഹായത്തോടെ രാസായുധമായ സരിന്‍ വ്യാപകമായി നിര്‍മ്മിക്കുന്നുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു.