മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങല്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. ബിജെപിയുടെ യുവനേതാവടക്കം സംഭവത്തില്‍ അഞ്ചുപേര്‍ക് പരിക്കേറ്റതായാണ് വിവരം. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ചൊവ്വാഴ്ച വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുതിര്‍ന്ന അംഗമായ മനോഹർമയൂം ബാരിഷ് ശർമ്മയെയാണ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളുടെ അതിർത്തിയിൽ രണ്ടുവിഭാഗത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. ഏറ്റുമുട്ടലിനെ തുടര്‍ന്ന് കടങ്ങ്ബന്ദ്, കൂട്രുക്, കാങ്ചുപ്പ് എന്നീ ഗ്രാമത്തിലെ ജനങ്ങള്‍ പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.