തമിഴ്‌നാട്ടില്‍ കേരള അതിര്‍ത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ കേരള അതിര്‍ത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. മസനഗുഡിയില്‍ പുലര്‍ച്ചെ നാല് മണിക്കാണ് കര്‍ഷകനായ നാഗരാജ് മരിച്ചത്. പ്രദേശവാസിയാണ് നാഗരാജ്.

രാവിലെ 9.30 ഓടെയായിരുന്നു 50 കാരനായ മാദേവിന്റെ മരണം. കുടിവെള്ളത്തിനുള്ള മോട്ടോര്‍ ഓണ്‍ ചെയ്യാന്‍ പോയപ്പോഴാണ് മാദേവിനെ കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. കേരള അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അപ്പുറത്താണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

ദേവര്‍ഷോലെയില്‍ മറ്റൊരു കാട്ടാന ആക്രമണത്തില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് മരിച്ചു. ഏഴ് എട്ട് മാസങ്ങളായി ഈ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമാണ്. ആന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. അഞ്ച് മണിക്കൂര്‍ ഇടവേളയിലാണ് രണ്ട് കാട്ടാന ആക്രമണം ഉണ്ടായത്.

Top