രണ്ടു ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളുമായി ആമസോണ്‍

കൊമേഴ്‌സ് കമ്പനിയായ ആമസോണിന് രണ്ടു ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കള്‍.

ഇത്രയുമധികം ആളുകള്‍ തങ്ങളുടെ സേവനം ഉപയോഗിച്ചതായി കമ്പനി അധികൃതരാണ് അറിയിച്ചത്.

1995 ല്‍ പുസ്തക വില്പ്പനയിലുടെയാണ് ആമസോണ്‍ ഇ കൊമേഴ്‌സ് രംഗത്തേക്ക് കടന്നു വരുന്നത്. 2013 ല്‍ ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

തുടക്കത്തില്‍ പുസ്തകങ്ങളായിരുന്നു ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. 2017 ആയപ്പോള്‍ മൂന്ന് കോടി ഉത്പന്നങ്ങള്‍ ആമസോണ്‍ ഓണ്‍ലൈന്‍വഴി രാജ്യത്ത് വിറ്റഴിച്ചു.

മറ്റ് ഓണ്‍ലൈന്‍ വിപണിയേക്കാളും ശക്തമായ മുന്നേറ്റമാണ് ആമസോണ്‍ ഇന്ത്യയില്‍ നടത്തിയത്.

2015 ല്‍ തുടക്കമിട്ട ഒരു കപ്പ് ചായ പദ്ധതി കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമാക്കുമെന്നും നഗരങ്ങളിലും ഗ്രാമങ്ങളിലുമാ യി വണ്ടികളില്‍ ഉപഭോക്താക്കള്‍ക്ക് ഉല്പ്പന്നങ്ങള്‍ വിതരണംചെയ്യുന്ന പുതിയ സംരഭമായ തത്ക്കാല്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുമെന്നും ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കി.

Top