ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിന്ന് രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയിലായി.
കനിസ്‌പോര മേഖലയില്‍വച്ചാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് എകെ 47, പിസ്റ്റള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളും ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദിന്‍ ചിഹ്നങ്ങളും കണ്ടെടുത്തു.
52 രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.
സാംബ മേഖലയില്‍ ഒരു പാക് ചാരന്‍ പിടിയിലായതിനു പിന്നാലെയാണ് രണ്ട് ഭീകരര്‍ അറസ്റ്റിലായിരിക്കുന്നത്.