മുംബൈ: മുംബൈയില്‍ രണ്ടു മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി യുഎന്‍ രാഘവന്‍ (73), ഗൊരേഗാവില്‍ താമസിക്കുന്ന സി പി ബാലകൃഷ്ണന്‍ (60) എന്നിവരാണ് മരിച്ചത്.
തൃശ്ശൂര്‍ ചേലക്കര സ്വദേശി സി പി ബാലകൃഷ്ണന്‍ മുംബൈ ഗോരേഗാവ് വെസ്റ്റ് ബാങ്കൂര്‍ നഗറിലായിരുന്നു താമസിച്ചിരുന്നത്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 27 ആയി ഉയര്‍ന്നു.
ഇന്ന് ഡല്‍ഹിയിലും കൊവിഡ് ബാധിച്ച് മലയാളി മരിച്ചിരുന്നു. തൃശ്ശൂര്‍ മതിലകം പുതിയകാവ് സ്വദേശി സുനില്‍കുമാര്‍ ആണ് മരിച്ചത്.