നെടുമ്പാശ്ശേരി; ബിസിനസ്സ് പങ്കാളിക്കൊപ്പം ഒളിച്ചോടിയ രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങൾ പ്രചരിപ്പിച്ച വിരുതൻ പൊലീസ് പിടിയിലായി.
കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞാണ് (37) നെടുമ്പാശ്ശേരി എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളെ പിന്നീട് കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.
രണ്ടാം ഭാര്യ നൽകിയ പരാതിയെ തുടർന്ന് നാല് മാസത്തോളം ഇയാൾ ഷാർജയിൽ ജയിലിലായിരുന്നു.
പിന്നീട് കാഞ്ഞങ്ങാട് പൊലീസിലും പരാതി നൽകിയതോടെ കേരള പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.തുടർന്നാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ അറസ്റ്റിലായത്.
ഫലത്തിൽ രണ്ടാം ഭാര്യ നൽകിയ രണ്ട് പരാതികളിൽ രണ്ട് രാജ്യത്തും അറസ്റ്റിലാകേണ്ട അപൂർവ്വ നടപടിക്ക് വിധേയനായി പ്രതി.