വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്.

സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് എന്‍ഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. കഴിഞ്ഞ ദിവസം നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എന്‍ഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.

Top