ഐ ലീഗില്‍ രണ്ടു മത്സരങ്ങള്‍ ; ഐസോളും ആരോസും ഇന്ന് കളത്തിലിറങ്ങും

i league

ന്യൂഡല്‍ഹി: ഐ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍ നടക്കും.

നിലവിലെ ചാമ്പ്യന്മാരായ ഐസോള്‍ എഫ്‌സി, ഇന്ത്യന്‍ ആരോസ് തുടങ്ങിയ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഐസോള്‍ എഫ്‌സി ഷില്ലോങ് ലജോങ്ങിനെ നേരിടും.

നാല് മത്സരങ്ങളില്‍ നിന്നും 7 പോയിന്റ് നേടിയ ഷില്ലോങ്ങ് നിലവില്‍ മൂന്നാം സ്ഥാനത്തും രണ്ടു മത്സരങ്ങളില്‍ നിന്നും 4 പോയിന്റുള്ള ഐസോള്‍ ആറാം സ്ഥാനത്തുമാണ്.

രണ്ടു ടീമുകളും മത്സരം വിജയിച്ചു പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിയില്‍ ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടാവുക.

ഇന്നത്തെ രണ്ടാം മത്സരത്തില്‍ ലീഗ് ടേബിളില്‍ ഒന്നാമത് നില്‍ക്കുന്ന മിനേര്‍വ എഫ്‌സി ഇന്ത്യന്‍ ആരോസിനെ നേരിടും.

ലീഗിലെ ആദ്യ മത്സരത്തില്‍ മിനേര്‍വ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

ലുധിയാനയില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് തുടങ്ങുക.

Top